---
title: "10 വർഷം പ്രേമിച്ച പെൺകുട്ടി മറ്റൊരാൾക്കൊപ്പം പോയി ; പോലീസ് സ്റ്റേഷനു മുന്നിൽ മാഹി സ്വദേശിയുടെ ആത്മഹത്യാശ്രമം"
english_title: "The girl who loved for 10 years left with someone else; Suicide attempt of a native of Mahi in front of the police station"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/108467/The girl who loved for 10 years left with someone else; Suicide attempt of a native of Mahi in front of the police station"
published_at: "2023-04-11T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64357c7a6d4b8_images_(4).jpeg"
keywords: []
---

# 10 വർഷം പ്രേമിച്ച പെൺകുട്ടി മറ്റൊരാൾക്കൊപ്പം പോയി ; പോലീസ് സ്റ്റേഷനു മുന്നിൽ മാഹി സ്വദേശിയുടെ ആത്മഹത്യാശ്രമം

> **Lead Summary:** 10 വർഷം പ്രേമിച്ച പെൺകുട്ടി മറ്റൊരാൾക്കൊപ്പം പോയി, പോലീസ് സ്റ്റേഷനു മുന്നിൽ മാഹി സ്വദേശിയുടെ ആത്മഹത്യാശ്രമം

## Article Content

10 വർഷം പ്രേമിച്ച പെൺകുട്ടി മറ്റൊരാൾക്കൊപ്പം പോയി, പോലീസ് സ്റ്റേഷനു മുന്നിൽ മാഹി സ്വദേശിയുടെ ആത്മഹത്യാശ്രമം

കോഴിക്കോട് പോലീസ് സ്റ്റേഷന് മുന്നിലെ യുവാവിന്റെ ആത്മഹത്യാശ്രമം നാട്ടുകാരും പോലീസും ചേർന്ന് വിഫല മാക്കി. ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. ഇയാൾ പ്രേമിച്ചിരുന്ന പെൺകുട്ടി നൽകിയ പരാതിയെക്കുറി ച്ച് ചോദ്യം ചെയ്യാൻ മാഹി സ്വദേശിയായ യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനിടെയായിരുന്നു ആത്മഹത്യാശ്രമം.

ഇയാൾ പ്രേമിച്ച യുവതി രണ്ട് ദിവസം മുമ്പ് മറ്റൊരു യുവാവിന്റെ കൂടെ പോയിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യാശ്രമം എന്നാണ് ലഭ്യമാകുന്ന വിവരം. പെൺകുട്ടിയുമായി പത്ത് വർഷമായി പ്രണയത്തിലായിരുന്നു എന്നാണ് ഇയാളുടെ വാദം.

യുവാവിനെതിരെ ഈ പെൺകുട്ടി നൽകിയ പരാതിയിന്മേൽ ചോദ്യം ചെയ്യാൻ ഇയാളെ വിളിപ്പിച്ചതിനിടെയായിരുന്നു സ്റ്റേഷൻ പരിസരത്ത് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാനുള്ള യുവാവിന്റെ ശ്രമം പോലീസും നാട്ടുകാരും ചേർന്ന് തടയുകയായിരുന്നു.

തുടർന്ന് അഗ്നിരക്ഷാസേ നയെത്തി ദേഹത്തെ പെട്രോൾ തുടച്ച് നീക്കിയതിന് ശേഷം ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/108467/The girl who loved for 10 years left with someone else; Suicide attempt of a native of Mahi in front of the police station)